ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടേയും പാകിസ്താന്റെയും നാവികാഭ്യാസം

ബെയ്ജിങ്: ഇന്ത്യയെ ലക്ഷ്യമിട്ട് അറബിക്കടലില്‍ സംയുക്ത നാവിക പരിശീലനത്തിന് ഒരുങ്ങി ചൈനയും പാകിസ്താനും. ചൈനീസ് നാവികസേനയുടെയും പാകിസ്താന്റെയും പടക്കപ്പലുകള്‍ അറബിക്കടലില്‍ സംയുക്ത പരിശീലനം നടത്തുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. പാകിസ്താനുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിനെ ഇന്ത്യ ആശങ്കയോടെ വീക്ഷിച്ചുവരുന്നതിനിടെയാണ്, നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായി ചൈനീസ് കപ്പലുകള്‍ കറാച്ചി തുറമുഖത്തെത്തിയത്. നിയന്ത്രിത മിസൈല്‍ നശീകരണ കപ്പല്‍ Read More …

കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

കോട്ടയം: പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. 1952ല്‍ കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ജനനം. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെ അദ്ധ്യാപികയായിട്ടായിരുന്നു തുടക്കം. മോഹിനിയാട്ടം വിഭാഗം മേധാവിയായി. കലാമണ്ഡലം സര്‍വകലാശാലയുടെ കാമ്പസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ Read More …

പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുന്നു എം എം ഹസ്സന്‍

തിരുവനന്തപുരം: സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉദ്ഘാടന വേദിയിലിരിക്കാന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടി വന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. ഇതില്‍ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം അറിയിക്കുന്നവെന്നും എം എം ഹസ്സന്‍ അറിയിച്ചു. ‘പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തത് രാഷ്ട്രീയ Read More …

ഖത്തര്‍ ഉപരോധത്തില്‍ അനുരഞ്ജനത്തിന് സാധ്യത

സൗദി: ഖത്തറിനെതിരായ നടപടികളില്‍ ഉപരോധ രാജ്യങ്ങള്‍ മൃദുസമീപനം സ്വീകരിച്ചു തുടങ്ങിയതോടെ സമവായ ശ്രമങ്ങള്‍ പല തലങ്ങളിലായി പുരോഗമിക്കുന്നു. തുര്‍ക്കി വിദേശകാര്യ മന്ത്രിക്കു പുറമെ യു.എസ്, ബ്രിട്ടന്‍, റഷ്യ എന്നിവിടങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരും ഇരുപക്ഷവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ യു.എസ് സൈനിക താവളം ഖത്തറില്‍ നിന്ന് മാറ്റണമെന്ന പുതിയ ആവശ്യവുമായി സൗദി അനുകൂല രാജ്യങ്ങള്‍ രംഗത്തുവന്നു. ഈ Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറ് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.   ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വില നടക്കുന്നത്.

ഫസല്‍ വധം:സുബീഷും ബിജെപിയും കോടതിയിലേക്ക്

എറണാകുളം: ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നു സി ബി ഐ കോടതി വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ ബിജെപി കേസ് കൊടുക്കാന്‍ തീരുമാനിച്ചു.കെ സുരേന്ദ്രനും എം ടി രമേശുമാണ് ഇത് വെളിപ്പെടുത്തിയത്. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മതം മര്‍ദ്ദിച്ചു പറയിച്ചതാണെന്നും സുബീഷിനെ ക്രൂരമായി മര്‍ദ്ദിച്ചു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ Read More …

ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ഇല്ല

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍സത്താര്‍ നല്‍കിയ ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. ഫസലിനെ കൊലപ്പെടുത്തിയതു താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബിഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു സത്താര്‍ കോടതിയ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ സുബീഷ് പൊലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഫസലിന്റെ സഹോദരനും സിപിഎം Read More …

കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേയില്ല

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ മേല്‍ സുപ്രീ കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത തീരുമാനം കേട്ടശേഷം നടപടിയെടുക്കാം എന്ന് കോടതി Read More …