സോളാര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

മലപ്പുറം: സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ മലപ്പുറത്ത് ശക്തമായ പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകള്‍ അദ്ദേഹത്തിന് നേരെ കരിങ്കൊടി വീശി.മലപ്പുറത്ത് വിവിധ പരിപാടികള്‍ക്കെത്തിയ ഉമ്മന്‍ചാണ്ടിയെ തടയാനും പ്രതിഷേധിക്കാനുമായി ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയിരുന്നു. കനത്ത പോലീസ് കാവലിലാണ് മുഖ്യമന്ത്രി നേരത്തെ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളില്‍ പങ്കെടുത്തത്. തേഞ്ഞിപ്പലത്ത് കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ എത്തിയ Read More …

സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന് ഫണ്ട് അനുവദിച്ചു

അരീക്കോട്: നിര്‍മാണം പുരോഗമിക്കുന്ന അരീക്കോട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ടര്‍ഫ് നിര്‍മിക്കാന്‍ ഭരണാനുമതിയായി.  ഇതിനായി 4.46 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.  11 കോടി രൂപയിലേറെ മുടക്കിയാണ് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആസ്ഥാനമായ അരീക്കോട് അത്യാധുനിക രീതിയിലുള്ള സിന്തറ്റിക് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഈ ഫണ്ട് ലഭിക്കുന്നതോടെ സ്റ്റേഡിയം നിര്‍മാണം അതിന്റെ അവസാന ഘടത്തിലേക്ക് കടക്കുമെന്ന് പി Read More …

ഒമാനില്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

മസ്‌കറ്റ്:  ഒമാനില്‍ സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പെട്ട്  രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം നാലു പേര്‍ മരിച്ചു. മസ്‌കറ്റിനടുത്ത നിസ്വയിലുണ്ടായ അപകടത്തില്‍  നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമ്മാസ്, കോട്ടയം സ്വദേശി സജാദിന്റെ മകള്‍ റുഹയ്യ എിവരാണ് മരിച്ചത്. ബസ് ജീവനക്കാരായ രണ്ട് ഒമാന്‍ സ്വദേശികളും മരിച്ചു. Read More …

അണക്കെട്ടുകളില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നു

വയനാട്: ജില്ലയിലെ പ്രധാന റിസര്‍വ്വോയറുകളായ ബാണാസുരസാഗറിലും കാരാപ്പുഴയിലുമുള്ള ജലസമ്പത്ത് ഉപയോഗപ്പെടുത്തി ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും പ്രദേശവാസികളായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ ചേര്‍ന്ന റിസര്‍വോയര്‍ ഫിഷറീസ് ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ല്‍ ദേശീയ Read More …

സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കണം: മുഖ്യമന്ത്രി

കൊണ്ടോട്ടി: വൈവിധ്യമാര്‍ന്ന നമ്മുടെ സംസ്‌കാരവും  പാരമ്പര്യവും കാത്തു സൂക്ഷിക്കണമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച ‘പക്ഷിപ്പാട്ടും, കുറത്തിപ്പാട്ടും’ മാപ്പിളപ്പാട്ട് കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗത്തിന്റെയും സംസ്‌കാരവും തനതായ നേട്ടങ്ങളും ശൈലിയും ഉള്‍ക്കൊള്ളുന്നതാണ് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയെന്നും ഈ വലിയ സമൂഹത്തിന്റെ  പാരമ്പര്യവും Read More …

മേലാറ്റൂര്‍-ചെമ്മാണിയോട് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു

പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മേലാറ്റൂര്‍, ചെമ്മാണിയോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് വെള്ളിയാര്‍പ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച മേലാറ്റൂര്‍-ചെമ്മാണിയോട് പാലം ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന്  മുഖ്യമന്ത്രി പറഞ്ഞു. നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തി 7.10 Read More …

കെ എസ് ആര്‍ ടി സിയില്‍ ഇലക്ട്രിക് ബസുകള്‍

കേരളത്തിലെ  ജനങ്ങള്‍ മാറ്റങ്ങള്‍  ആഗ്രഹിക്കുന്നവരാണെന്നും അതിനാല്‍  പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുകയാണ് കെ.എസ്.ആര്‍.ടി.സി യുടെ ലക്ഷ്യമെന്നും മന്ത്രി  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി മൂന്ന് ലോഫ്‌ലോര്‍ ബസുകളുടെ ഫ്‌ലാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. പൊന്നാനി ഡിപ്പോയില്‍ ഒഴിവുള്ള 28 കണ്ടണ്‍ക്ടര്‍ തസ്തികകള്‍ ഉടന്‍ Read More …

ഗവേഷണങ്ങള്‍ നടത്തണം : മുഖ്യമന്ത്രി

തേഞ്ഞിപ്പലം സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ദുര്‍ബലമാകുന്ന പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ഗവേഷണങ്ങള്‍ പ്രധാന്യത്തോടെ നടത്തണമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല കാംപസില്‍ നടന്ന ഇരുപത്തി എട്ടാമത് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നന്മയിലും പുരോഗതിയിലും ഊന്നിയ ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്ന് മുഖ്യ മന്ത്രി അറിയിച്ചു.  ശാസ്ത്രത്തെ Read More …