ഇന്ത്യയിലുള്ള യു.എ.ഇ പൗരന്‍മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാം

ദുബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ യു.എ.ഇ പൗരന്‍മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരം. ഇവരെ നാട്ടിലെത്തിക്കുന്നതിന് വിമാനസര്‍വ്വീസ് സുനരാരംഭിക്കാന്‍ ഇന്ത്യയുടെയും യു.എ.ഇയുടെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. ഇന്ത്യാ സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷനിലോ യു.എ.ഇയുടെ ചാര്‍ട്ടര്‍ വിമാനങ്ങളിലോ ഇവര്‍ക്ക് യാത്രാ സൗകര്യമൊരുക്കും. കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് യാത്രക്ക് ആവശ്യമാണ്.കോവിഡ് വ്യാപനത്തെ Read More …

യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ്

മലപ്പുറം-മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നേതാക്കള്‍ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. യുവമോര്‍ച്ച മങ്കട മണ്ഡലം സെക്രട്ടറി രതീഷ് ഏലായിലിന് തലക്ക് സാരമായ പരുക്കേറ്റു.ജില്ലാ പ്രസിഡണ്ട് സജീഷ് ഏലായില്‍, സംസ്ഥാന സെക്രട്ടറി ഷിദുകൃഷ്ണന്‍,ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീനാഥ്,പെരിന്തല്‍മണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ജുന്‍, വണ്ടൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രണവ്, Read More …

സ്വപ്്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്്‌നസുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ എന്‍.ഐ.എ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് സ്വപ്്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ സൗമ്യ നല്‍കിയ മൊഴി അനുസരിച്ച് സ്വപ്്‌ന സുരേഷിനും സന്ദീപിനും സരിത്തിനും പങ്കുണ്ട്. സരിത്ത് നേരത്തെ അറസ്റ്റിലായിരുന്നു.സ്വപ്്‌നക്കു വേണ്ടി അന്വേഷണ ഏജന്‍സികള്‍ തെരച്ചില്‍ Read More …

മലബാര്‍ നാവികാഭ്യാസം ചൈനയെ വിരട്ടാന്‍

മുംബൈ: ഇന്ത്യ കൂടി അംഗമായ ക്വാഡ് സഖ്യത്തില്‍ ഓസ്‌ട്രേലിയ കൂടി വരുന്നതോടെ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മലബാര്‍ നാവികാഭ്യാസം ചൈനക്ക് അന്താരാഷ്ട്ര തലത്തില്‍ പുതിയ വെല്ലുവിളിയാകും. ക്വാഡ് സഖ്യത്തില്‍ സ്ഥിരാംഗമല്ലാതിരുന്ന ഓസ്‌ട്രേസിയയെ സഖ്യത്തിലേക്ക് ക്ഷണിച്ചത് ചൈനക്കെതിരെ പുതിയ വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്. ഈ വര്‍ഷത്തെ മലബാര്‍ നാവികാഭ്യാസത്തില്‍ ഓസ്‌ട്രേലിയന്‍ നാവിക സേനയും പങ്കെടുക്കും. ചൈനക്കിത് സൈനികമായ Read More …

പൊന്നാനിയില്‍ പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധം

മലപ്പുറം-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള Read More …

പ്രമേഹ രോഗികള്‍ക്ക് നിലമ്പൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ കൈത്താങ്ങ്

നിലമ്പൂര്‍- പ്രമേഹ രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള മരുന്നുകള്‍ നല്‍കി നിലമ്പൂര്‍ ടീക്ക് സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ സേവനസ്പര്‍ശം. പ്രമേഹ രോഗികളെ സഹായിക്കുന്നതിനുള്ള ലയണ്‍സ് ക്ലബ്ബിന്റെ അന്താരാഷ്ട്ര പ്രോജക്ടിന്റെ ഭാഗമായാണ് നിലമ്പൂര്‍ ക്ലബ്ബ് രണ്ട് പേരുടെ ചികില്‍സ ഏറ്റെടുത്തത്. തവണഞ്ചേരി മുഹമ്മദ്, മൈലാടി കോളനിയിലെ കണ്ണന്‍ എന്നിവര്‍ക്കാണ് സഹായം ലഭിക്കുക. മരുന്ന് വിതരണത്തിന്റെ ആദ്യഘട്ടം ഡിസ്ട്രിക്ട് ചെയര്‍മാന്‍ Read More …

കടലിന്റെ മക്കള്‍ക്ക് ലയണ്‍സ് ക്ലബ്ബിന്റെ സ്‌നേഹകവചം

തൃശൂര്‍: മല്‍സ്യത്തൊഴിലാളികള്‍ക്ക് മഴക്കോട്ടിന്റെ കവചമൊരുക്കി ലയണ്‍സ് ക്ലബ്ബ്.ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡിയും ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി ലയണ്‍സ് ക്ലബ്ബും വാടാനപ്പള്ളി ലയണ്‍സ് ക്ലബ്ബും മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്തത്.ചാവക്കാട് പുത്തന്‍കടപ്പുറം മത്സ്യഫെഡ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ടെമ്പിള്‍ Read More …

മലപ്പുറം ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം- ജില്ലയില്‍ 63 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ ഏഴ്) കോവിഡ് 19 സ്ഥിരീകരിച്ചു. 12 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 49 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വട്ടംകുളത്തെ അങ്കണവാടി വര്‍ക്കര്‍ (56), ആലങ്കോട് കോക്കൂര്‍ Read More …