ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ്ങ്

വയനാട്: പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല കൊണ്‍സലിങ്ങ് പിണങ്ങോട് ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്‌കുളില്‍ ജൂണ്‍ നാലിന് നടത്തും. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷാ ഫോം നമ്പര്‍ സഹിതം രാവിലെ 10 ന് എത്തണമെന്ന് ഹയര്‍ സെക്കന്ററി ജില്ലാ കോഡിനേറ്റര്‍ താജ് മന്‍സൂര്‍ അറിയിച്ചു.

തിരിച്ചറിയല്‍ കാര്‍ഡ്

കൊച്ചി: ആഭ്യന്തര സുരക്ഷയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുളള ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡിനായി ഫോട്ടോ എടുക്കാന്‍ വരാത്തവരും ഇതുവരെ വിവര ശേഖരണം നടത്താത്തവരും പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് ജൂണ്‍ അഞ്ചിനകം നല്‍കണം. ഫോട്ടോ എടുക്കുന്നത് അതാത് ജില്ലയിലെ തിരഞ്ഞെടുത്ത സെന്ററുകളില്‍ വെച്ചായിരിക്കും. ഈ അവസരം ഉപയോഗിച്ച് ബയോമെട്രിക് കാര്‍ഡിനായി അര്‍ഹത ലഭിക്കാത്തവരെ മത്സ്യത്തൊഴിലാളി പട്ടികയില്‍ Read More …

3.36 കോടിയുടെ ഫര്‍ണിച്ചര്‍

മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌കൂളുകള്‍ക്കും ഹയര്‍ സെക്കണ്‍ന്‍ഡറി സ്‌കൂളുകള്‍ക്കും 3.36 കോടി ചെലവഴിച്ച് ഫര്‍ണിച്ചര്‍ നല്‍കുന്നു. ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നിറമരുതൂര്‍ ഹൈസ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. മുഴുവന്‍ വിദ്യാലയങ്ങളിലും പഠന സൗകര്യങ്ങള്‍ ഒരേ വിധത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് Read More …

സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കേരള എന്‍ ജി ഒ യൂണിയന്‍ 53 ാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഉജ്വല തുടക്കം. രാവിലെ 9.00 ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് 2015 വര്‍ഷത്തെ സംസ്ഥാന Read More …

പ്രോടേം സ്പീക്കര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിയമസഭാംഗമായ എസ്.ശര്‍മ്മയെ സ്പീക്കറുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഗവര്‍ണര്‍ നിയമിച്ചതനുസരിച്ച് രാവിലെ 10 മണിക്ക് രാജ്ഭവനില്‍ അദ്ദേഹം ഗവര്‍ണറുടെ മുന്‍പില്‍ സഗൗരവം പ്രതിജ്ഞ ചെയ്തു. ജൂണ്‍ രണ്ടിനാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ എസ്.ശര്‍മ്മയുടെ മുന്‍പില്‍ സഭാംഗങ്ങള്‍ സത്യപ്രതിജ്ഞയോ/സൗഗൗരവ പ്രതിജ്ഞയോ ചെയ്യണമെന്ന് നിയമസഭാ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അറിയിച്ചു

ഭാരതപുഴ സംരക്ഷണത്തുനായി പുഴക്കൂട്ടങ്ങള്‍

മലപ്പുറം: ജനപങ്കാളിത്തത്തോടെ ഭാരതപുഴയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങും. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ ഇതിനായി ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. അടുത്ത മാസം ചേരുന്ന യോഗത്തില്‍ വിശദമായ കര്‍മപദ്ധതി തയ്യാറാക്കി Read More …

െ്രെഡവര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കോഴിക്കോട്: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ െ്രെഡവര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സബോര്‍ഡിനേറ്റ് സര്‍വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 20നകം മേലധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, തിരുവനന്തപുരം 695034 എന്ന Read More …

മുന്‍കരുതല്‍ വേണം

കൊല്ലം: മഴക്കാലരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തംഎ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. മലിനജലം, മാലിന്യം നിറഞ്ഞ ഭക്ഷണം എന്നിവ ഉപയോഗിക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവുമാണ് രോഗം പകരുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, പഴകിയ ഭക്ഷണ Read More …