മോഡി മാപ്പുപറയണം

നിലമ്പൂര്‍: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് രജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. മോഡി അധികസമയവും വിദേശരാജ്യങ്ങളിലായതിനാല്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ല. വിദ്യാഭ്യാസ, ആര്യോഗ്യ, മാനവവികസന മേഖലകളിലെല്ലാം രാജ്യത്ത് ഒന്നാമതാണ് കേരളം. പ്രധാനമന്ത്രി മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി സംസ്ഥാന ഘടകം കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഗുലാം നബി ആവസ്യപ്പെട്ടു.. Read More …

നിരീക്ഷണത്തിന് 131 മൈക്രോ ഒബ്‌സര്‍വര്‍മാര്‍

മലപ്പുറം: പ്രശ്‌ന ബാധിത ബൂത്തുകളില്‍ നിരീക്ഷണത്തിനായി 131 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനറല്‍ ഒബ്‌സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ നിരീക്ഷകര്‍ പോളിങ് ബൂത്തുകളില്‍ നിരീക്ഷണം നടത്തി വോട്ടെടുപ്പ് പ്രക്രിയ സുഗമവും സുതാര്യവുമെണെന്ന് ഉറപ്പാക്കും. അപാകതകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തും. കമ്മീഷന്റെ പൊതു നിരീക്ഷകര്‍ക്കാണ് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുക. Read More …

ഖുര്‍ആന്‍ തിയേറ്റര്‍ സമര്‍പ്പിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടെയുള്ള ഖുര്‍ആന്‍ തിയേറ്റര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ സമര്‍പ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തരായ ഖുര്‍ആന്‍ പണ്ഡിതരുമായി സംവദിക്കാനും പാരായണ ശാസ്ത്രം, ശൈലി എന്നിവ വിനിമയം ചെയ്യുവാനും ഇത് വഴിയൊരുക്കും. ചടങ്ങില്‍ എസ്.വൈ.എസ് ജില്ലാ Read More …

34 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിവസമായ ഏപ്രില്‍ 25 ന് ജില്ലയില്‍ 34 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ദിവസമായ ഏപ്രില്‍ 22ന് ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് 23 ബാങ്ക് അവധിയായതിനാലും 24 ഞായറാഴ്ചയായതിനാലും പത്രികകള്‍ സ്വീകരിച്ചിരുന്നില്ല. ഓരോ മണ്ഡലത്തിന്റെയും നമ്പര്‍, പേര്, സ്ഥാനാര്‍ഥിയുടെ പേര്, വയസ്, രാഷ്ട്രീയ പാര്‍ട്ടി Read More …

പെരുമാറ്റച്ചട്ട ലംഘനമാകും

കൊല്ലം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നടത്തുന്ന റാലികള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും മറ്റ് പ്രചാരണ പരിപാടികള്‍ക്കും അതത് റിട്ടേണിംഗ് ഓഫീസര്‍മാരില്‍നിന്നോ അസിസ്റ്റന്റ് റിട്ടോണിംഗ് ഓഫീസര്‍മാരില്‍നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പരിപാടികള്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി പരിഗണിക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ Read More …

വയനാട്ടില്‍ 12 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 12 സ്ഥാനാര്‍ത്ഥികള്‍ ഇന്നലെ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കല്‍പ്പറ്റയിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചത് അഞ്ച്. മാനന്തവാടിയില്‍ നാലും സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്നും പത്രികകളാണ് ഇന്നലെ സ്വീകരിച്ചത്. മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മി (കോണ്‍ഗ്രസ്), ഒ.ആര്‍. കേളു (സി.പി.എം), വി.ആര്‍. പ്രവീജ് (സി.പി.എം), മോഹന്‍ദാസ് (ബി.ജെ.പി) എന്നിവരും സുല്‍ത്താന്‍ ബത്തേരിയില്‍ Read More …

പഞ്ചായത്ത് രാജ് പുരസ്‌കാരം കേരളം ഏറ്റുവാങ്ങി

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിന് ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്ര പഞ്ചായത്ത് രാജ് പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. ജാംഷെഡ്പൂരിലെ ജെ.ആര്‍.ഡി.ടാറ്റ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യയിലെ മികച്ച രണ്ടാമത്തെ സംസ്ഥാനത്തിനുള്ള ഇപഞ്ചായത്ത് അവാര്‍ഡും കേരളത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ സ്‌പെഷ്യല്‍ സെക്രട്ടറി ഷെയ്ക്ക് പരീത് കേരള സര്‍ക്കാരിന് വേണ്ടി പുരസ്‌കാരങ്ങള്‍ Read More …

സേവന ദിനമായി ആചരിച്ചു

മലപ്പുറം: എസ്.വൈ.എസ് 62-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് മലപ്പുറം സര്‍ക്കിളില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. പതാക ഉയര്‍ത്തല്‍, റോഡ് ശുചീകരണം, അഞ്ചീനിക്കുളം വൃത്തിയാക്കല്‍, കുടിവെള്ള പദ്ധതി, രോഗികളെ സന്ദര്‍ശിക്കല്‍, മധുരപ്പലഹാര വിതരണം എന്നിവ വിവിധ യൂണിറ്റുകളില്‍ നടന്നു. എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഇബ്‌റാഹീം ബാഖവി സ്വലാത്ത് നഗറില്‍ പതാക ഉയര്‍ത്തി സര്‍ക്കിള്‍ തല ഉദ്ഘാടനം Read More …