ആരോഗ്യ നഗരത്തില്‍ ‘ഹര്‍ത്താല്‍’

പെരിന്തല്‍മണ്ണ: ഹോസ്പിറ്റല്‍സിറ്റി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ ആരോഗ്യഹര്‍ത്താലിന് വഴിയൊരുങ്ങുന്നു. വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നേഴ്‌സുമാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്താനൊരുങ്ങുന്നത്. ചെറുതും വലുതുമായ ഇരുപതിലധികം ആശുപത്രികളാണ് പെരിന്തല്‍മണ്ണയിലും സമീപ പ്രദേശങ്ങളിലുമായി ഉള്ളത്.സമരത്തിന് മുന്നോടിയായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ആശുപത്രി അധികാരികള്‍ക്ക് നല്‍കുന്നതിനും നേഴ്‌സുമാരുടെ സംഘടനാ യോഗത്തില്‍ തീരുമാനമായി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ Read More …

മെട്രോമാന് പുതിയ ദൗത്യം

മലപ്പുറം:  മെട്രോമാന്‍ ഇ.ശ്രീധരന് നഗരവികസനത്തിന്റെ പുതിയ ദൗത്യം. തിരൂര്‍ നഗരത്തിന് സമഗ്ര മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്നതിനായാണ് നഗരസഭ അദ്ദേഹത്തിന്റെ സഹായം തേടിയിരിക്കുന്നത്. തിരൂര്‍ നഗരസഭയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഇ.ശ്രീധരന്‍. നഗരവികസനത്തിനായി പുതിയ പദ്ധതികള്‍ അദ്ദേഹം നിര്‍ദേശിക്കും. തിരൂരില്‍ പുതിയ വികസന പദ്ധതികള്‍ക്ക് ഇടതുപക്ഷ മുന്നണി നഗരസഭാ ഭരണസമിതി രൂപം നല്‍കി വരികയാണ്. പദ്ധതികളെ കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ Read More …

ജോലിക്കാരെ നിയമിക്കുന്നു

കാഴിക്കോട്:  മല്‍സ്യഫെഡ് ജില്ലാ ഓഫീസിനു കീഴിലെ അരയിടത്തുപാലം, ഫറോക്ക്, തിരുവണ്ണൂര്‍ ഫിഷ് മാര്‍ട്ടുകളിലേക്ക് സ്വയംസഹായ സംഘാംഗങ്ങളില്‍ നിന്ന് ജോലിക്കാരെ നിയമിക്കുന്നു. 18നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി പാസായവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന. പ്രാഥമിക അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മല്‍സ്യവിപണന മേഖലയില്‍ പരിശീലനം നല്‍കിയ ശേഷമാണ് അന്തിമ നിയമനം നടത്തുക. താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ യോഗ്യത, Read More …

വോളിബോള്‍ മല്‍സരം 20ന്

കോഴിക്കോട്: നെഹ്‌റു യുവകേന്ദ്രയില്‍ അഫ്‌ലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളെ പങ്കെടുപ്പിച്ച് നടത്തുന്ന താലൂക്ക്തല വോളിബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 20ന് കാരന്തൂര്‍ പാറ്റേണ്‍ ക്ലബ് ഗ്രൗണ്ടില്‍ നടക്കും. 15നും 25നുമിടയില്‍ പ്രായമുള്ള ക്ലബ് അംഗങ്ങള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ക്ലബ്ബുകള്‍ ടീം അംഗങ്ങളുടെ ബയോഡാറ്റ സഹിതം ഫെബ്രുവരി 15നകം നെഹ്‌റു യുവകേന്ദ്രയുമായി ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും

തിരുവനന്തപുരം:  ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ച രൂക്ഷമാകുന്നതിനു മുന്‍പ് ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തും. വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. തൊഴിലുറപ്പു പദ്ധതി Read More …

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പത്തനംതിട്ട അബാന്‍ ജംഗ്ഷനിലുള്ള പുതിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കുള്ള കാപ്പിപ്പൊടി, ബദാം, അണ്ടിപ്പരിപ്പ് എന്നിവയിലെ പായ്ക്കറ്റുകളില്‍ നിയമാനുസൃതം വേണ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇവ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട അബാന്‍ Read More …

തോണിയാത്ര

തിരുനാവായ:  സര്‍വോദയ മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ തോണിയാത്ര സന്‍ശകരെ ആകര്‍ഷിച്ചു. നാല് ദിവസങ്ങളിലായി  നടന്ന മേളയില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 4000  ത്തോളം സന്ദര്‍ശകരാണ് തോണിയാത്ര ആസ്വദിച്ചത്. തിരുന്നാവായ കടവ് മുതല്‍ തവനൂര്‍ കടവ് വരെ ഒന്നര കലോമീറ്റരാണ് തോണിയാത്രക്ക് അവസരമൊരുക്കിയത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു തോണി സര്‍വീസ്. ഒരേ Read More …

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം സമാപിച്ചു

മലപ്പുറം: 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തിയ ദേശീയ കുഷ്ഠ രോഗ നിമാര്‍ജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം  തിരൂരങ്ങാടി ഗവ.താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ നടന്നു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ആരോഗ്യ ശില്‍പശാല നഗരസഭ അധ്യക്ഷ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച്, എക്‌സിബിഷന്‍, ആരോഗ്യക്ലാസ് തുടങ്ങിവയും നടത്തി. ഹെല്‍ത്ത് എക്‌സിബിഷന്‍ ഉദ്ഘാടനം നഗരസഭാ Read More …