സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ലക്ഷദ്വീപിനും അറബിക്കടലിനും സമീപത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടതിനാലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. ഒരു ന്യൂനമര്‍ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനപക്ഷ പാത്തി കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സമ്മര്‍ദഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് Read More …

സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് നല്‍കണം; വിവാഹത്തിന് സമ്മാനം വേണ്ട; ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: സെപ്തംബര്‍ നാലിനാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹം. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ ഫെയ്സ്ബുക്കില്‍ കുറിപ്പുമായി എത്തുകയാണ് മേയര്‍. വിവാഹത്തിന് തങ്ങള്‍ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും ഇതൊരു അഭ്യര്‍ത്ഥനയായി കണക്കാക്കണമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. സ്‌നേഹോപഹാരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ Read More …

ധര്‍മ്മജന്റെ ഫിഷ്മാര്‍ട്ടിലെ ജീവനക്കാര്‍ക്ക് മര്‍ദ്ദനം; വാഹനം അടിച്ചു തകര്‍ത്തു

പത്തനംതിട്ട: നടന്‍ ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ഫിഷ്മാര്‍ട്ടിന്റെ വാഹനത്തിന് നേരെ ആക്രമണം. പിക്കപ്പ് വാന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസികളാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. ഫിഷ് മാര്‍ട്ടിന് സമീപം നിര്‍മ്മാണം നടക്കുന്ന ഫ്‌ളാറ്റിന് മുന്‍പില്‍വെച്ച്‌ വിവിധ ഭാഷാ തൊഴിലാളികളെ സംഘം മര്‍ദ്ദിച്ചിരുന്നു. ഇത് തടയാന്‍ Read More …

പാകിസ്ഥാന്‍ പ്രളയം : മരിച്ചവരില്‍ 380 കുട്ടികള്‍

കറാച്ചി : ജൂണ്‍ മുതല്‍ പെയ്യുന്ന കടുത്ത മണ്‍സൂണ്‍ മഴയിലും തുടര്‍ന്നുണ്ടായ പ്രളയവും പാകിസ്ഥാനില്‍ ഇതുവരെ കവര്‍ന്നത് 380 കുട്ടികളുടെ ജീവന്‍. 1,100 ലേറെ പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. പതിനായിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. ദുരിതത്തില്‍ മുങ്ങിയ പാക് ജനതയെ സഹായിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ച്‌ ഐക്യരാഷ്ട്ര സംഘടന ( യു.എന്‍ ) സെക്രട്ടറി ജനറല്‍ Read More …

യു.എ.ഇയില്‍ ഇന്ധന വില കുറഞ്ഞു

ദുബൈ: യു.എ.ഇയില്‍ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌​ വിലയില്‍ കാര്യമായ കുറവുണ്ടായി. സൂപ്പര്‍ 98 പെട്രോളിന്​ 3.41 ദിര്‍ഹമാണ്​ പുതിയ നിരക്ക്​. കഴിഞ്ഞ മാസം ഇത്​ 4.03 ദിര്‍ഹമായിരുന്നു. 3.92 ദിര്‍ഹമായിരുന്ന സ്​പെഷ്യല്‍ ​പെട്രോള്‍ 3.30 ദിര്‍ഹമായി കുറഞ്ഞു. ഇപ്ലസ്​ പെട്രോളിന്​ 3.84 ദിര്‍ഹമില്‍ നിന്ന്​ 3.22 ദിര്‍ഹമായി കുറഞ്ഞു. ഡീസലിനും Read More …

ശശികലക്കെതിരെ കേസെടുക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ്

മലപ്പുറം: വര്‍ഗീയത പറഞ്ഞ് നാടിന്‍റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മത സൗഹാര്‍ദത്തിന്‍റേയും നാടായ മലപ്പുറത്ത് വന്ന് അവിടുത്തെ സ്വസ്ഥത തകര്‍ക്കുന്ന വിധം വിഷലിപ്തമായ പ്രസംഗമാണ് ശശികല നടത്തിയത്. രാജ്യത്തിനു വേണ്ടി വീര്യമൃത്യു വരിച്ച ധീരരായ സ്വാതന്ത്ര്യ Read More …

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷം തടവ് ശിക്ഷ

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷം തടവ് ശിക്ഷ. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വര്‍ഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമേ 175000 രൂപ പിഴയും അടയ്ക്കണം. അതേസമയം മറ്റൊരു പോക്സോ കേസില്‍ കണ്ണൂരിലുള്ള മദ്രസാ അധ്യാപകന് 20 വര്‍ഷം തടവ് ലഭിച്ചു. Read More …

സ്വര്‍ണവില കുറഞ്ഞു; 400 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4650 രൂപയായി. കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,520 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 18 ദിവസത്തിനിടെ 1300 രൂപയിലധികമാണ് കുറഞ്ഞത്.