ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ജബല്‍പൂരിലുള്ള നിര്‍മലിന്റെ ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കൊച്ചിയിലെത്തും. വ്യാഴാഴ്ച ഉച്ചയോടെയാണ് നിര്‍മലിന്റെ മൃതദേഹം കണ്ടെത്തിയത്. യമുന നദിയുടെ തീരപ്രദേശമായ പട്‌നയില്‍ Read More …

സ്വര്‍ണക്കടത്തിന് കസ്റ്റംസ് സൂപ്രണ്ട് കൂടുതല്‍ പേരെ സഹായിച്ചെന്ന് സൂചന

കോഴിക്കോട് : സ്വര്‍ണക്കടത്തിനിടെ കരിപ്പൂരില്‍ ഇന്നലെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ കൂടുതല്‍ പേരെ സ്വര്‍ണ്ണ കടത്തിനു സഹായിച്ചെന്ന് സൂചന.പിടിയിലായ ദിവസം ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. വിമാന താവളത്തില്‍ ഇവരുള്‍പ്പെടെ കൂടുതല്‍ പേരില്‍ നിന്നും ഇയാള്‍ കടത്തു സ്വര്‍ണ്ണം കൈപ്പറ്റിയോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നുലഗേജ് എക്‌സറേ ഇമേജ് വച്ചു പ്രാഥമിക Read More …

പത്തനംതിട്ട സ്വദേശി ബഹ്റൈനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മനാമ: പത്തനംതിട്ട സ്വദേശിയെ ബഹ്റൈനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി സിജോ സാംകുട്ടി (28) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിദ്ദിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. സെക്യൂരി കോര്‍ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ വച്ച്‌ മരണപ്പെട്ടിരുന്നു. മൃതദേഹം കിങ് Read More …

പണം തട്ടാന്‍ വ്യാജ പോലീസ് സ്‌റ്റേഷന്‍ നടത്തി; പ്രവര്‍ത്തിച്ചത് എട്ട് മാസം; പിന്നാലെ പോലീസ് പൊക്കി

പട്‌ന : വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചുവെന്നും വ്യാജ ബാങ്ക് പ്രവര്‍ത്തിപ്പിച്ചുവെന്നും പറഞ്ഞാല്‍ എല്ലാവരും വിശ്വസിച്ചെന്നിരിക്കാം. എന്നാല്‍ വ്യാജ പോലീസ് സ്‌റ്റേഷന്‍ നടത്തിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഇത് പിടികൂടാനോ യഥാര്‍ത്ഥ പോലീസിന് എട്ട് മാസം വേണ്ടിവന്നു. ബീഹാറിലെ ബങ്ക നഗരത്തിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഹോട്ടലിനെ പോലീസ് സ്‌റ്റേഷനാക്കി Read More …

‘മധുര പ്രതികാരം’ ബേക്കറിയില്‍ നിന്ന് പണം കിട്ടാത്ത കള്ളന്‍ ആറു ചാക്കുകളില്‍ 35,000 രൂപയുടെ പലഹാരവുമായി കടന്നു

മലപ്പുറം: താനാളൂരില്‍ ബേക്കറിയില്‍ നിന്ന് 35,000 രൂപയുടെ പലഹാരം മോഷ്ടിച്ച പ്രതി പിടിയില്‍. ജ്യോതി നഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലമിനെയാണ്(24) പൊലീസ് അറസ്റ്റ് ചെയ്തത്. പകരയില്‍ അധികാരത്ത് അഹമ്മദിന്റെ അസ്‌ലം ബേക്കറിയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലര്‍ച്ചെ 1.30നും ഇടയ്ക്ക് കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറിയാണ് മോഷമണം നടന്നത്. Read More …

രണ്ട് വര്‍ഷം മുമ്ബ് ഭര്‍ത്താവിനെ ഉപേക്ഷിച്ചു, ഒപ്പം താമസിച്ച മുപ്പത്തിരണ്ടുകാരന്‍ പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളഞ്ഞ് യുവതി

ലക്നൗ: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളഞ്ഞ് മുപ്പത്തിയാറുകാരി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലെ മഹേവ്ഗഞ്ചിലാണ് സംഭവം. മദ്യപാനിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ രണ്ടുവര്‍ഷത്തോളമായി മുപ്പത്തിരണ്ടുകാരനൊപ്പമായിരുന്നു യുവതിയുടെ താമസം. സംഭവം നടക്കുമ്ബോള്‍ പാടത്തുപണിയെടുക്കുകയായിരുന്നു യുവതി. പതിനാലുകാരിയായ മകളുടെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിക്കും പരിക്കേറ്റു. തുടര്‍ന്ന് അടുക്കളയിലേക്ക് ഓടിപ്പോയി കത്തിയെടുത്ത് കൊണ്ടുവന്ന് Read More …

പ്രാര്‍ഥനാ സമയത്ത് കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: () അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 40ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ടുകള്‍ നല്‍കുന്ന സൂചന. ബുധനാഴ്ച വൈകിട്ട് പ്രാര്‍ഥന നടക്കുന്ന സമയത്തായിരുന്നു ദാരുണ സംഭവം. വടക്കുപടിഞ്ഞാറന്‍ കാബൂളിലാണ് സ്‌ഫോടനമുണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചു. അഫ്ഗാനിസ്താനില്‍ Read More …

കൃത്രിമമായി സമ്ബുഷ്‌ടീകരിച്ച അരി വിതരണം അവസാനിപ്പിക്കണമെന്ന് കര്‍ഷകര്‍

കല്‍പറ്റ: കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനെന്ന പേരില്‍ കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേര്‍ത്ത അരി വിതരണം പിന്‍വലിക്കണമെന്ന് വയനാട്ടിലെ കര്‍ഷക – പരിസ്ഥിതി – ആദിവാസി- സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കകത്തും പുറത്തുമുള്ള ആരോഗ്യവിദഗ്‌ധര്‍ ഇത്തരം പോഷക ഇടപെടലുകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളും അപകടങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവയുടെ ഗുണ-ദോഷ വശങ്ങളെക്കുറിച്ച്‌ വ്യക്തമായ Read More …