മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിന് പോകാന്‍ ശിഹാബ് ഒരുങ്ങുന്നു

ആകെ 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം നീളുന്ന യാത്ര.. മലപ്പുറം വളാഞ്ചേരിയിലെ ചേലമ്ബാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.. മുസ്ലീം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്കയിലേക്ക് (Mecca) ഹജ്ജ് (Hajj) കര്‍മ്മത്തിനായി വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ ഇരുപത്തിയൊമ്ബതുകാരന്‍റെ യാത്ര. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്ബരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന Read More …

പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും

മഞ്ചേരി: പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 68കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി പത്ത് വര്‍ഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് മമ്ബാട്ടുമൂല നീലങ്ങോടന്‍ മുഹമ്മദിനെയാണ് (68) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. 2015 മാര്‍ച്ചിലായിരുന്നു സംഭവം. 2015 മേയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 376 Read More …

ശ്രീലങ്കയില്‍ 9 പാര്‍ലമെന്റ് അംഗങ്ങള്‍ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു

ശ്രീലങ്കയില്‍ 9 പാര്‍ലമെന്റ് അംഗങ്ങള്‍ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. ഇന്നലെ രാവിലെ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ ഔദ്യോഗിക വസതിയിലായിരുന്നു സത്യപ്രതിജ്ഞ. നിമല്‍ സിരിപാല ഡിസില്‍വ ( ഷിംപ്പിംഗ്, തുറമുഖം, ഏവിയേഷന്‍ ), സുഷില്‍ പ്രേമജയന്ത് ( വിദ്യാഭ്യാസം ), കെഹെലിയ രംബുക്‌വെല്ല ( ആരോഗ്യം ), വിജയദാസ രാജപക്‌ഷെ ( നീതി, ജയില്‍, Read More …

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; നൂറ് കടന്ന് തക്കാളി, ബീന്‍സിനും പയറിനും ഇരട്ടിവില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ (vegetable price) വന്‍ വര്‍ധനവ്. തക്കാളി(tomato) വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്ബ് വരെ 30 രൂപയ്ക്കും 40 രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് ഇന്ന് വില പല കടകളിലും 100 രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെയാണ് Read More …

കൂടുതൽ സർവ്വീസുകളുമായി
ഇൻഡിഗോ എയർ

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസ് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നു . സൗദി അറേബ്യയിലേയ്ക്കാണ് ഇൻഡിഗോ കൊച്ചിയിൽ നിന്നും ഇപ്പോൾ കൂടുതൽ സർവീസുകൾആരംഭിക്കുന്നത് . ജൂൺ 15 മുതൽ ജിദ്ദയിലേയ്ക്കും ദമാമിലേയ്ക്കുമാണ് നടത്തുന്നത് .രണ്ടിടത്തേയ്ക്കും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് ഇൻഡിഗോ നിത്യേന പുതിയ സർവീസ് നടത്തുന്നത് . നിലവിൽ കൊച്ചിയിൽനിന്നും Read More …

തൃക്കാക്കരയില്‍ കോണ്‍​ഗ്രസ് ജയിച്ചാലും തോറ്റാലും എല്ലാവര്‍ക്കും ഉത്തരവാദിത്തം: രമേശ് ചെന്നിത്തല

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും കോണ്‍​ഗ്രസില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് രമേശ് ചെന്നിത്തല. ജയിച്ചാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം, തോറ്റാല്‍ താന്‍ ഉത്തരവാദിത്തം ഏല്‍ക്കുമെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവന വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ചെന്നിത്തലയുടെ പ്രതികരണം. ഡിസിസി ജനറല്‍ സെക്രട്ടറി മുരളീധരനെ അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. എത്ര ഡിസിസി ജനറല്‍ സെക്രട്ടറിമാരുണ്ട്‌? അവരെയൊക്കെ ഞാന്‍ Read More …

വനിതാ കമ്മീഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു

മലപ്പുറം: മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകനും കൗണ്‍സിലറുമായിരുന്ന കെ വി ശശികുമാറിന്റെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സ്‌കൂളിലെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ പ്രധാനധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പുതുതായി ചാര്‍ജ്ജെടുത്ത പ്രധാനധ്യാപികക്ക് മുന്‍ നടന്ന കാര്യങ്ങള്‍ കൃത്യമായ അറിവില്ലാത്തതിനാല്‍ മുമ്പ് പ്രധാനധ്യാപകരായി ജോലി Read More …

‘ശരീരത്തിലാകെ മീന്‍ മുറിച്ചത് പോലെ കത്തി കൊണ്ട് പാടുകള്‍’; അബ്ദുള്‍ ജലീലിനേറ്റത് ക്രൂരമര്‍ദ്ദനമെന്ന് ബന്ധു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വര്‍ണക്കടത്ത് റാക്കറ്റെന്ന് സംശയിക്കുന്ന സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച അബ്ദുള്‍ ജലീലിന്റെ ശരീരത്തില്‍ മാരക മുറിവുകള്‍. ശരീരത്തിലാകെ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. മീന്‍ മുളക് തേക്കാന്‍ വേണ്ടി മുറിച്ചത് പോലെ ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ പാടുകളാണെന്നും ക്രൂരമായ മര്‍ദ്ദനമാണ് അബ്ദുള്‍ ജലീലിനേറ്റതെന്നും ബന്ധു Read More …