ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ത്ഥികളും ടെക്കികളും ഉള്‍പ്പടെയുള്ളവര്‍ക്ക് രാസലഹരി വിറ്റിരുന്ന കായിക അദ്ധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിലായി.

തൃക്കാക്കര: ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ത്ഥികളും ടെക്കികളും ഉള്‍പ്പടെയുള്ളവര്‍ക്ക് രാസലഹരി വിറ്റിരുന്ന കായിക അദ്ധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിലായി. പെരിന്തല്‍മണ്ണ കാപ്പില്‍ വീട്ടില്‍ സനില്‍(27), തിരുവല്ല സ്വദേശിയും കായിക അദ്ധ്യാപകനുമായ അഭിമന്യു (27), തിരുവനന്തപുരം മുട്ടത്തറ ശിവശക്തി വീട്ടില്‍ അമൃത (24) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഏറെ Read More …

മൂന്നാറിൽ കാർ മറിഞ്ഞ് 2 മരണം

ഇടുക്കി: മൂന്നാറിൽ വാഹനാപകടത്തിൽ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു.ആന്ധ്ര സ്വദേശികളായ നൗഷാദ്(32 )എട്ട് ‘ വയസുള്ള നൈസാ എന്ന പെൺകുട്ടിയുമാണ് മരിച്ചത്ആന്ധ്ര പ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപെട്ടത് നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു പൂപ്പാറയിൽ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്നു കാർ. എട്ട്‌ പേരാണ് വാഹനത്തിൽ Read More …

മകളെ കൊലപ്പെടുത്തിയ കേസില്‍
ഇന്ദ്രാണി മൂഖര്‍ജിക്ക് ജാമ്യം

ന്യൂദല്‍ഹി: ഷീന ബോറ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറര വര്‍ഷക്കാലത്തെ തടവ് ദീര്‍ഘ കാലളവാണ് എന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ദ്രാണി 2015 മുതല്‍ മുംബൈ ജയിലില്‍ കഴിയുകയായിരുന്നു. പ്രത്യേക സി.ബി.ഐ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഇന്ദ്രാണിക്ക് തലച്ചോറിന് Read More …

ദല്‍ഹി ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ രാജികത്ത് നല്‍കി

ന്യൂദല്‍ഹി: ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാഷ്ട്രപതിക്ക് രാജി കത്ത് നല്‍കി.വ്യക്തിപരമായ കാരണങ്ങള്‍ എന്നു ചൂണ്ടിക്കാട്ടിയാണ് രാജി.വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനില്‍ ബൈജാല്‍ 2016 ഡിസംബറിലാണ് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റത്.ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റ്‌നെന്റ് ഗവര്‍ണറും തമ്മില്‍ നിരന്തരം അധികാര തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും പതിവായിരുന്നു. Read More …

പെട്രോള്‍ വാങ്ങാന്‍ പണമില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

കൊളംബോ:പെട്രോള്‍ വാങ്ങാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും ജനങ്ങള്‍ പെട്രോളിന് വേണ്ടി ക്യൂനില്‍ക്കേണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയ ശ്രീലങ്കയിലെ ജനങ്ങള്‍ അനിശ്ചിതമായി പെട്രോളിന് വേണ്ടി ബങ്കുകള്‍ക്ക് മുന്നില്‍ ക്യൂനില്‍ക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ പുതിയ അറിയിപ്പ്.പെട്രോള്‍ നിറച്ച കപ്പല്‍ മാര്‍ച്ച് 28 മുതല്‍ കൊളംബോക്കടുത്ത് കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്.എന്നാല്‍ പണം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തതിനാല്‍ ഈ Read More …

‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി…’ ; പ്രസംഗത്തില്‍ വിശദീകരണവുമായി അബ്ദുല്ലക്കുട്ടി

ജിദ്ദ: ‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി…’ കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടിയുടെ പ്രതികരണമാണിത്. ഹജ്ജിന് കൂടുതല്‍ ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന പ്രസംഗത്തില്‍ അബ്ദുല്ലക്കുട്ടിയുടെ വിശദീകരണമാണിത. ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഇന്നലെ ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ വ്യാപകമായി പ്രചരിച്ച തന്റെ Read More …

കൊയിലാണ്ടിയില്‍ എട്ട് വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ട് വയസുകാരന്‍ മുങ്ങിമരിച്ചു. പുളിയഞ്ചേരി സ്വദേശി ഷാജിറിന്‍റെ മകന്‍ മുസമ്മിന്‍ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്, നാട്ടുകാര്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന്, പുഴയോരത്ത് അവശനിലയില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാചകവാതക വില കൂട്ടി; ഗാര്‍ഹിക പാചക ഗ്യാസ് വില സിലിന്‍ഡറിന് 3.50 രൂപയും വാണിജ്യ സിലിന്‍ഡറിന്റെ വില 8 രൂപയും വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിന്‍ഡറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക പാചക ഗ്യാസ് വില സിലിന്‍ഡറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഡെല്‍ഹിയില്‍ വില 1000 തൊട്ടു. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. വ്യാഴാഴ്ച തൊട്ട് 14.2 കിലോ എല്‍പിജി സിലിന്‍ഡറുകളുടെ വില ഡെല്‍ഹിയില്‍ 1003, മുംബൈ 1002, കൊല്‍കത്ത 1029, Read More …