മുഖ്യമന്ത്രിയുടേത് പച്ചയായ വര്‍ഗീയ രാഷ്ട്രീയം: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതത്തെ കൂട്ടുപിടിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പച്ചയായ വര്‍ഗീയ രാഷ്ട്രീയമാണ് പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തുകയാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു കൂട്ടര്‍ക്ക് മതവികാരമുണ്ടായി എന്നാണ് Read More …

കേരളത്തില്‍ അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് പലയിടങ്ങളിലും അതിതീവ്ര മഴ. വരും മണിക്കൂറുകളില്‍ മഴയുടെ തീവ്രത വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരത്ത് Read More …

അടവ് പുറത്ത് എടുത്തവര്‍ തന്നെ അത് അവസാനിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചര്‍ച്ചകള്‍ വഴി മാറ്റി സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേസിലെ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ നേര്‍ക്ക് നേരെ മറുപടി പറയണം. വിശുദ്ധ ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയുള്ള അടവ് പുറത്ത് എടുത്തവര്‍ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ചര്‍ച്ച സ്വര്‍ണക്കടത്ത് മാത്രമാണ്. നേര്‍ക്ക് നേരെ മറുപടി പറയണം. ഇടതു പക്ഷത്തിന് അത് മനസിലായി Read More …

കോവിഡ് വാക്സിന്‍ പരീക്ഷിച്ച്‌ യുഎഇ ആരോഗ്യമന്ത്രി

അബുദാബി: യുഎഇ ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി. യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് മന്ത്രി ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. രോഗികളുമായി അടുത്തിടപെഴകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി അടിയന്തര പരിഗണന നല്‍കിയാണ് വാക്‌സിന്‍ നല്‍കിയതെന്ന് അല്‍ ഉവൈസ് വ്യക്തമാക്കി. പരീക്ഷണത്തിന്റെ ഇതുവരെയുള്ള വിജയകരമായ Read More …

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു; എയിംസില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: ആര്‍.എസ്.പി നേതാവും കൊല്ലം ലോക്സഭാംഗവുമായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലുള്ള പ്രേമചന്ദ്രന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വര്‍ഷകാല സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. സെപ്റ്റംബര്‍ 16ന് ലോക്സഭാ ചെയറില്‍ ഇരിക്കാനും Read More …

വയനാട്ടില്‍ 95 പേര്‍ക്ക് കൂടി കൊറോണ

കല്‍പ്പറ്റ: വയനാട്ടില്‍ 95 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2519 Read More …

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് ; തിരുവന്തപുരത്ത് 926 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ Read More …

പൊലീസ് അതിക്രമത്തിനെതിരെ തലസ്ഥാനത്ത് എം എല്‍ എമാരുടെ പ്രതിഷേധം: ഷാഫിപറമ്ബിലും ശബരീനാഥനും അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച്‌ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നില്‍ പ്രതിഷേധിച്ച എം എല്‍ എമാരെ അറസ്റ്റുചെയ്തു നീക്കി. ഷാഫിപറമ്ബിലും കെ എസ് ശബരീനാഥനുമാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നേരത്തേ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. തുടര്‍ന്നാണ് എം എല്‍ എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്വര്‍ണക്കടത്തുമായി Read More …