കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊണ്ടോട്ടി:പാലക്കാട്-കോഴിക്കോട് ദേശീയ പാത മൊറയൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കോഴിക്കോട് കാരന്തൂര്‍ കോങ്ങാട്ട് നച്ചാലില്‍ ഇബ്രാഹീമിന്റെ മകന്‍ അലി(35)ആണ് മരിച്ചത്.വെളളായാഴ്ച രവിലെ 6 മണിയോടെ മൊറയൂര്‍ സ്‌കൂള്‍ പടിക്ക് സമീപമാണ് അപകടം.കോഴിക്കോട് ഭാഗത്ത് നിന്ന് വെളളുവമ്പ്രം ഭാഗത്തേക്ക് പോവുകയായിരുന്ന അലി സഞ്ചരിച്ച ഷിഫ്റ്റ് കാറും,എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.കാറില്‍ കുടുങ്ങിയ അലിയെ Read More …

നഗ്‌നതാ പ്രദര്‍ശനം: ശ്രീജിത് രവി കസ്റ്റഡിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഒറ്റപ്പാലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടികളിലൊരാള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആത്മഹത്യക്കു Read More …

നെയ്ത്തു തൊഴിലാളികള്‍ക്ക് മുന്നൂറ് തൊഴില്‍ ദിനങ്ങള്‍

തിരുവനന്തപുരം മന്ത്രി ഇ.പി. ജയരാജന്‍ എല്ലാ നെയ്ത്തു തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ മുന്നൂറ് ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നും വേതനത്തില്‍ ഗണ്യമായ വര്‍ധനയ്ക്ക് നടപടിയുണ്ടാവുമെന്നും വ്യവസായ വാണിജ്യ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) സംഘടിപ്പിച്ച വസ്ത്രഗ്രാമം പദ്ധതിയില്‍ പരിശീലനം നേടിയ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും പൊതുസേവന കേന്ദ്രങ്ങളുടെ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു Read More …

ഐടി സംവിധാനങ്ങള്‍: മേല്‍നോട്ടത്തിന് സമിതി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ആവശ്യമുളള ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളുടെ മിനിമം സ്‌പെസിഫിക്കെഷന്‍, ഈടാക്കാവുന്ന പരമാവധി തുക, വില്പനാനന്തര സേവന വ്യവസ്ഥകള്‍ തുടങ്ങിയവ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സാങ്കേതിക സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി. സര്‍ക്കാരിന്റെയും എം.പി/എം.എല്‍.എ/തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെയും ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ വിന്യസിക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്ട്‌വെയര്‍ ഉള്‍പ്പെടെയുളള എല്ലാ ഐ.ടി സംവിധാനങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. Read More …

ഓണത്തിന് കൂടുതല്‍ അവശ്യസാധനങ്ങളുമായി സൈപ്ലകോ

തൃശ്ശൂര്‍: ഓണംബക്രീദ് ആഘോഷങ്ങള്‍ക്ക് ആശ്വാസ പൊലിമയുമായി സപ്ലൈകോയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളടക്കം നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളുമായി സപ്ലൈകോയുടെ ഓണം ബക്രീദ് ജില്ല ഫെയര്‍ ശക്തന്‍ നഗര്‍ മൈതാനത്തെ കൊക്കാല ഗ്രൗണ്ടില്‍ തുടങ്ങി. മൂന്ന്തരം അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, ഉഴുന്ന്പരിപ്പ്, കടല, വന്‍പയര്‍, പരിപ്പ്, മുളക്, Read More …

സര്‍ക്കാരിന്റെ ഇടപെടല്‍ വില കുറയ്ക്കാന്‍ സഹായിക്കും

പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനത്തിലൂടെ ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതു വിപണിയിലെ സാധനവില കുറച്ച് ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. സപ്ലൈകോയുടെ ഓണംബക്രീദ് ജില്ലാ ഫെയറിന്റെ ഉദ്ഘാടനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു. എല്ലാ സാധനവും ഇത്തരം ഫെയറിലൂടെ നല്‍കുക എന്നതിലുപരി ലഭ്യമായവ ന്യായവിലയ്ക്ക് നല്‍കുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. Read More …

വായ്പാ നിഷേധം: ബാങ്കുകള്‍ നിലപാട് പുന: പരിശോധിക്കണം

തിരുവനന്തപുരം: ജനങ്ങളുടെ താത്പര്യം പരിഗണിക്കാത്ത ദേശസാത്കൃത ബാങ്കുകള്‍ നിലപാട് പുന:പരിശോധിക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രി ഇ.പി. ജയരാജന്‍. തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രത്തില്‍ നടന്ന ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നവ സംരംഭകര്‍ക്ക് വായ്പ നിഷേധിക്കുന്ന ദേശസാത്കൃത ബാങ്കുകളുടെ നിലപാട് ദേശവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ സംരംഭം തുടങ്ങാന്‍ വലിയ Read More …

മാതാപിതാക്കള്‍ അണിചേരണം

തിരുവനന്തപുരം കുട്ടികളെ ലഹരിക്ക് അടിമകളാക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ മാതാപിതാക്കളും സര്‍ക്കാരിനൊപ്പം അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നൂറുദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് നല്‍കിയ റേഡിയോ സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. ലഹരിവിപത്ത് തുടച്ചുനീക്കാന്‍ മാതാപിതാക്കള്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം. അവരിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ അധ്യാപകരുമായി സംസാരിക്കുകയും കൗണ്‍സലിംഗ് സേവനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യണം. ഒരുമിച്ചാല്‍ ലഹരിയെ വേരോടെ പിഴുതെറിയാനാകും. Read More …