വ്യാഴാഴ്ച റമദാന്‍ ഒന്ന് -ഹിലാല്‍ കമ്മിറ്റി

കോഴിക്കോട്: മാര്‍ച്ച്‌ 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്ബ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യമല്ലെന്നും ശഅ്ബാന്‍ മാസം 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി. കേരള ജംഇയ്യതുല്‍ ഉലമ കോഴിക്കോട്: റമദാന്‍ വ്രതം മാര്‍ച്ച്‌ 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുല്‍ ഉലമ Read More …

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍, വിവിധ പരിപാടികളില്‍ പങ്കെടുക്കും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗ്ലൂര്‍ കേരള സമാജം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം 11.45ഓടെ കല്‍പ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഉച്ചക്കുശേഷം രണ്ടരക്ക് കല്‍പറ്റ Read More …

യുഎസിന്‍റെ ആളില്ലാ ചാരവിമാനത്തെ റഷ്യന്‍ യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി.

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്നോടു ചേര്‍ന്ന കരിങ്കടലിനു മുകളില്‍ പറന്ന അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു-9 റീപ്പര്‍ ഡ്രോണിനെ റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയശേഷം അമേരിക്കന്‍, റഷ്യന്‍ സേനകള്‍ ആദ്യമായി മുഖാമുഖം വന്ന സംഭവം ഒട്ടേറെ ആശങ്കകള്‍ക്കു വഴിതുറന്നു. അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തില്‍ നല്കുന്നത്. കരിങ്കടലിലെ അന്താരാഷ്‌ട്ര മേഖലയില്‍ പതിവുള്ള നിരീക്ഷണം Read More …

അവദേശിന് നാട്ടില്‍ വീട് പണിതുകൊടുക്കുമെന്ന് ഹാദി ബിന്‍ ഹമൂദ്

ദമ്മാം: സൗദി ജയിലില്‍നിന്ന് മോചിതനായ ഉത്തര്‍പ്രദേശ് ബീജാപൂര്‍ സ്വദേശി അവാദേശ് ശേഖറിന് നാട്ടില്‍ വീട് പണിതുകൊടുക്കുമെന്ന് മോചനത്തിന് വേണ്ടി രംഗത്തിറങ്ങിയ സൗദി സാമൂഹികപ്രവര്‍ത്തകന്‍ ഹാദി ബിന്‍ ഹമൂദ്. അവാദേശിെന്‍റ മോചനത്തിനായി പണം സ്വരൂപിക്കാന്‍ ഇറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച്‌ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജയില്‍ മോചിതനായെത്തിയ അവാദേശ് ശേഖറിനെ എല്ലാ സൗകര്യങ്ങളും നല്‍കി Read More …

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

കരിപ്പൂര്‍ > കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍. കോഴിക്കോട് നരിക്കുനി കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32) യാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അസ്മാബീവിയെ കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. Read More …

സിദ്ധീഖ്‌ കാപ്പന്‍ വീടണഞ്ഞു; നഷ്ടമായത് 30 മാസം

വേങ്ങര: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ 28 മാസത്തെ ജയില്‍ വാസത്തിനും ഒന്നര മാസത്തെ ഡല്‍ഹിയിലെ കരുതല്‍ തടങ്കലിനും ശേഷം തിങ്കളാഴ്ച രാത്രി 9.30ഓടെ സ്വന്തം വീടണഞ്ഞു. രാത്രി എട്ടിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഭാര്യയോടൊപ്പം എത്തിയ കാപ്പന്‍ 9.30ഓടെ കണ്ണമംഗലം പൂച്ചോലമാടുള്ള സ്വന്തം വീട്ടിലെത്തി. മക്കളും Read More …

കുവൈത്തില്‍ നിന്ന് അവധിയ്ക്ക് നാട്ടില്‍ പോയ മലയാളി നേഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത്‌സിറ്റി: ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സ്സായിരുന്നു മരണമടഞ്ഞ ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ ആവധിയക്കായി നാട്ടില്‍ കുടുബേസമ്മേതം പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇല്ലിമൂട്ടില്‍ വച്ചാണ് Read More …

ബ്രഹ്മപുരം ; തീ അണഞ്ഞാലും ജാഗ്രത തുടരും

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക ശമിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 95 ശതമാനത്തിലധികം പൂര്‍ത്തിയായതായി കലക്‌ടര്‍ എന്‍ എസ്‌ കെ ഉമേഷ് പറഞ്ഞു. തിങ്കള്‍ പുലര്‍ച്ചെയോടെ സമ്ബൂര്‍ണശമനമാകും. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സെക്ടര്‍ ഏഴിലെ അഗ്നി രക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയശേഷമാണ്‌ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്‌. ശേഷിക്കുന്ന ഭാഗങ്ങളിലെ ചെറിയ തീ അണയ്‌ക്കുന്നതിലാണ്‌ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിട്ടുള്ളത്‌. തീപിടിക്കാന്‍ സാധ്യതയുള്ള Read More …